ഹീന മനു ജനനം എടുത്ത യേശു രാജന്‍ നിന്‍ സമീപേ നില്‍പു ഏറ്റു കൊള്ളവനെ തള്ളാതെ 1 കൈകളില്‍ കാല്‍കളില്‍ ആണികള്‍ തറച്ചു മുള്‍മുടി ചൂടി താന്‍ പൊന്‍ ശിരസ്സതിന്‍മേല്‍ നിന്ദയും പീഡയും ദുഷിയും സഹിച്ചു ദിവ്യമാം രുധിരം ചൊരിഞ്ഞു നിനക്കായ് കരുണയായ് നിന്നെ വിളിച്ചീടുന്നു (ഹീന..) 2 തല ചായ്ക്കുവാന്‍ സ്ഥലമില്ലാതെ ദാഹം തീര്‍ക്കുവാന്‍ ജലവുമില്ലാതെ ആശ്വാസം പറവാന്‍ ആരും തന്നില്ലാതെ അരുമ രക്ഷകന്‍ ഏകനായ് മരിച്ചു ആ പാടുകള്‍ നിന്‍ രക്ഷയ്ക്കെ (ഹീന..) |
Malayalam Christian Songs > ഹ >