Malayalam Christian Songs‎ > ‎‎ > ‎

ഹോശാനാ ഹോശാനാ കര്‍ത്താവിന്നോശാനാ


ഹോശാനാ ഹോശാനാ
കര്‍ത്താവിന്നോശാനാ
ഹോശാനാ ഹോശാനാ ഹോശാനാ

ഹോശാനാ ഹോശാന കര്‍ത്താവിന്നോശാനാ
മിശിഹാ കര്‍ത്താവിന്നോശാനാ
ഹോശാനാ ഹോശാനാ ഹോശാനാ

പരിശുദ്ധന്‍ പരിശുദ്ധനോശാനാ
പരമശക്തന്‍ പരന്നോശാനാ
അഞ്ചപ്പം കൊണ്ടങ്ങയ്യായിരങ്ങളെ 
സംതൃപ്തനാക്കിയ ദേവനോശാനാ

ദാവീദിന്‍ പുത്രനേ ഹോശാനാ
രാജാധിരാജന്നോശാനാ

നല്ലയിടയാ നീഞങ്ങളെ നേര്‍വഴിക്കെന്നും നയിച്ചിടേണം
നന്മകള്‍ വാരിവിതറി നീ ഞങ്ങളെ
നല്ലവരാക്കീടേണം - ഞങ്ങളെ
നല്ലവരാക്കീടേണം

കാനായില്‍ വെള്ളത്തെ വീഞ്ഞാക്കിയോനേ
രോഗികള്‍ക്കാശ്വാസമേകിയോനേ
പാവനരൂപന്‍ പരമോന്നതന്‍ അങ്ങേക്കോശാന പാടാമോശാനാ

ഹോശാനാ ഹോശാന കര്‍ത്താവിന്നോശാനാ(2)
മിശിഹാ കര്‍ത്താവിന്നോശാനാ
ഹോശാനാ ഹോശാനാ ഹോശാനാ

കര്‍ത്താവിന്നോശാനാ മിശിഹാകര്‍ത്താവിന്നോശാനാ



Album: Jesus (Movie)
Lyrics: അഗസ്റ്റിന്‍ വഞ്ചിമല
Music: ആലപ്പി രംഗനാഥ്

Comments