ഹാ യേശു രക്ഷാകരനേ-നിന്നില്‍ ആശ്രയിച്ചേന്‍ പാഹിമാം 1 ഖേദം കണ്‍നീരും ദുരിതം ഭയങ്കരം വേദനയും ദാരിദ്ര്യം-രോഗം ശോധനകള്‍ പീഡബാധകളും ഉള്ള മേദിനിയില്‍ അടിയാന് (ഹാ യേശു..) 2 ലോക പ്രയത്നങ്ങള്‍ ശോകങ്ങള്‍ മോഹങ്ങള്‍ ഏകമായ് കൂടി എന്റെ-കാലം ആകവെ ഇല്ലായ്മചെയ്യാതെ നീ കൃപ ആകണമേ പരനേ (ഹാ യേശു..) 3 ഭാരം ചുമന്നു ഞാന്‍ പാരം വിഷണ്ണനായ് വേറെ ശരണമില്ലേ-എന്റെ പാറയേരക്ഷ പരിചയേ സങ്കേതമേ രവി സത്യഗുരോ (ഹാ യേശു..) 4 ദുഃഖമല്ലാതൊരു സൌഖ്യമെനിക്കില്ലേ ഭക്തപരായണനേ-സര്‍വ ശക്തനേ മുക്തി തരുന്നവനേ ദിവ്യ ക്രിസ്തുമഹോന്നതനേ (ഹാ യേശു..) |
Malayalam Christian Songs > ഹ >