പല്ലവി ഹാ! കൂടി നാമെല്ലാരും ചേര്‍ന്നു പുകഴ്കൊണ്ടാടണം - സ്വര്‍ഗ്ഗ - വാതിലാകും യേശുനാഥനെ വാഴ്ത്തിപ്പാടണം ചരണങ്ങള്‍ 1 വേദനപ്പെടും ഏഴകള്ക്കഴലു തീരുവാന്‍ - വന്നു മേദിനിയതില് മനുഷ്യാവതാരന് ആയിതാ - (ഹാ!..) 2 വാനവര്‍ വാഴ്ത്തിപ്പാടുന്ന കര്‍ത്തനായ താന്‍ - ദുഷ്ട മാനവന് ഈടേറുവാന്‍ ഒരടിമയായിതാ - (ഹാ!..) 3 ആദരവറ്റു ഭൂമിയില്‍ വെറിയരാം നരര്‍ - മര- ണാധികളൊഴിവതിന്നു താണു ദേവനും - (ഹാ!..) 4 സേനകളിന്‍ അധിപതി അവനെന്നാകിലും - നര ജീവനെ മീളാന്‍ അവന് തന്നുയിരിനെ വിട്ടാന്‍ - (ഹാ!..) 5 ദാരുണ മരണാധിയെ മരിച്ചമര്‍ത്തിനാന്‍ - ഭൂ- മണ്ഡലത്തില്‍ നിന്നുയിര്‍ത്തു വിണ്ണിലെത്തിനാന്‍ - (ഹാ!..) 6 പാപികള്‍ക്കു പിതാവിനോടിരന്നു മോചനം - നിജ പാദസേവക ജനങ്ങളെ രക്ഷ ചെയ്യുന്നോന് - (ഹാ!..) |
Malayalam Christian Songs > ഹ >