ഹാ എന്തിപ്പാടയ്യോ ഞാന്‍ എന്തു തരുവേന്‍ ഇതിനീടയ്യോ ആനന്ദക്കാതലേ പിഴ- യാളികള്‍ക്കു മോക്ഷവാതിലേ (ഹാ എന്തി..) 1 ഗതശമനസ്ഥലെ പോവതും-അതില്‍ കുതുകപ്പൂങ്കാവനേ മേവതും അത്ഭുതനേ മനം നോവതും ഉള്ളില്‍ അളവില്ലാ ദുഃഖം അതാവതും (ഹാ എന്തി..) 2 മുഴങ്കാല്‍ കുത്തിനിന്നു താണതും-മുമ്മ- ടങ്ങു മുഖം താഴ്ത്തി വീണതും- നുറുങ്ങി മനംനൊന്തു കേണതും-മനം കലങ്ങിത്തപിച്ചേറ്റം വാണതും (ഹാ എന്തി..) 3 'അബ്ബാ പിതാവേ' വിളിച്ചതും-ക്ലേശം അകലെച്ചെയ്കെന്നപേക്ഷിച്ചതും അപ്പിതാവിഷ്ടം ഉറച്ചതും-ഒരു സ്വര്‍ദൂതന്‍ ആശ്വസിപ്പിച്ചതും (ഹാ എന്തി..) 4 ആത്മംപരിക്ലേശം കൊണ്ടതും ചോര- യ്ക്കൊപ്പം വിയര്‍പ്പുടന്‍ പൂണ്ടതും ശാസ്ത്രം തികച്ചെല്ലാമാണ്ടതും-തന്‍റെ ദാസര്‍ വിശ്വാസം കൈക്കൊണ്ടതും (ഹാ എന്തി..) From: Passion Week Songs
|
Malayalam Christian Songs > ഹ >