എന്തെല്ലാം വന്നാലും കര്‍ത്താവിന്‍ പിന്നാലെ സന്തോഷമായി ഞാന്‍ യാത്ര ചെയ്യും (2) 1 മിസ്രയീം വിട്ടതില്‍ ഖേദിപ്പാനില്ലൊന്നും ആശ്വാസദേശമെന്‍ മുന്നിലുണ്ട് കൈകളാല്‍ തീര്‍ക്കാത്ത വീടുകള്‍ മേടുകള്‍ ഒക്കെയും വാഗ്ദത്ത നാട്ടിലുണ്ട് 2 അബ്രാമിന്‍ യാത്രയില്‍ കൂടെയിരുന്നവന്‍ അവകാശം നല്‍കിയോന്‍ കൂടെയുണ്ട് ഹാരാനില്‍ യാക്കോബിന്‍ കൂടെയിരുന്നവന്‍ വാഗ്ദത്തം നല്‍കിയോന്‍ കൂടെയുണ്ട് 3 മിസ്രയീം ദേശത്തില്‍ യോസേഫിന്‍ കണ്ണുനീര്‍ കണ്ടവനെന്നോടു കൂടെയുണ്ട് മിദ്യാനില്‍ മോശെയ്ക്കു സങ്കേതമായവന്‍ ഹോരേബില്‍ നിന്നവന്‍ കൂടെയുണ്ട് 4 ചെങ്കടല്‍ തീരത്തു മോശെയിന്‍ കണ്ണുനീര്‍ കണ്ടവനെന്നോടു കൂടെയുണ്ട് ആറു നൂറായിരമായോരു കൂട്ടത്തെ ചിറകില്‍ വഹിച്ചവന്‍ കൂടെയുണ്ട് 5 സ്വര്‍ഗ്ഗീയ മന്നായെ കൊണ്ടു തന്‍ ദാസരെ പോറ്റിപ്പുലര്‍ത്തിയോന്‍ കൂടെയുണ്ട് പാറയില്‍ നിന്നുള്ള ശുദ്ധജലം കൊണ്ട് ദാഹം ശമിപ്പിച്ചോന്‍ കൂടെയുണ്ട് 6 യെരിഹോ മതിലുകള്‍ തട്ടിത്തകര്‍ത്തവന്‍ ചെങ്കടല്‍ വറ്റിച്ചോന്‍ കൂടെയുണ്ട് ബാലിന്‍റെ സേവകന്മാരെ നശിപ്പിച്ച ഏല്യാവിന്‍ ദൈവമെന്‍ കൂടെയുണ്ട് 7 കാക്കയെക്കൊണ്ടു തന്‍ ദാസനെപ്പോറ്റുവാന്‍ ശക്തനായ്തീര്‍ന്നവന്‍ കൂടെയുണ്ട് എന്നെ വിളിച്ചവന്‍ എന്നെ രക്ഷിച്ചവന്‍ ഇന്നാളും എന്നോടു കൂടെയുണ്ട് 8 ഒരുനാളും എന്നെ ഉപേക്ഷിക്കയില്ലെന്ന് പരമാര്‍ത്ഥമായവന്‍ ചൊല്ലീട്ടുണ്ട് ആകാശം ഭൂമിയുമാകെയൊഴിഞ്ഞാലും ആയവന്‍ വാക്കിനു ഭേദമില്ല (എന്തെല്ലാം വന്നാലും..) |
Malayalam Christian Songs > എ >