എന്‍റെ പ്രാണ സഖി യേശുവേ എന്‍റെ ഉള്ളത്തിന്‍ ആനന്ദമേ എന്നെ നിന്‍ മാർവിങ്കൽ ചേർപ്പാനായ് വന്നിതാ ഇപ്പോൾ നിൻ പാദത്തിൽ പറക പറക ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോൾ കര്‍ത്താവെ ഈ നീച പാപിക്കു പ്രേമ ഹിതത്തെ നീ കാട്ടുക (2) 1 നിന്നെ സ്നേഹിക്കുന്ന മക്കൾക്കു ഉള്ളതാം എല്ലാ പദവികളും അടിയാനും തിരിച്ചറിവാന്‍ അപ്പനേ ബുദ്ധിയെ തെളിക്ക (പറക..) 2 ഏലിയ എലീശ പ്രവരർ ബലമായ് ചെയ്ത ക്രിയകൾ കാണ്മാൻ എലോഹിം എന്നെയും ഒരുക്ക വേല നിന്നുടെയെന്നോര്‍ക്കുക (പറക..) 3 പാപികൾക്കു നിന്‍റെ സ്നേഹത്തെ എന്‍റെ ശീലത്തിൽ ഞാൻ കാട്ടുവാൻ കാല്‍വരീ മലമേൽ കാണിച്ച അൻപിൻ ശീലം പകര്‍ന്നീടുക (പറക..) 4 എന്‍റെ ആയുസിന്‍റെ നാളെല്ലാം നീ പോയ വഴിയേ പോകുവാന്‍ ആശയോടേശുവേ എന്നെ ഞാന്‍ ജീവ ബലിയായി നല്‍കിടുന്നേ (പറക..) Lyrics: ജോണ്‍ ഈശോ |
Malayalam Christian Songs > എ >