Malayalam Christian Songs‎ > ‎‎ > ‎

എന്‍റെ ദൈവം സര്‍വ്വശക്തനല്ലോ


എന്‍റെ ദൈവം സര്‍വ്വശക്തനല്ലോ
സര്‍വ്വജ്ഞാനിയല്ലോ സര്‍വ്വവ്യാപിയല്ലോ (2)
                            1
വാനവും ഭൂമിയും താരാപഥങ്ങളും
സര്‍വ്വം ചമച്ചവന്‍ ദൈവമല്ലോ (2)
സര്‍വ്വചരാചര സൃഷ്ടിതാവും
പരിപാലകനും എന്‍റെ ദൈവമല്ലോ (2) (എന്‍റെ ദൈവം..)
                            2
അന്ധനു കാഴ്ചയും ബധിരനു കേള്‍വിയും
മുടന്തനു കാല്‍കളും ദൈവമല്ലോ (2)
ഊമനു ശബ്ദവും രോഗിക്ക് സൗഖ്യവും 
പാപിക്കു രക്ഷയും ദൈവമല്ലോ (2) (എന്‍റെ ദൈവം..)
                            3
ശൈലവും കോട്ടയും പരിചയും ബലവും
സങ്കേതവും ആത്മ സ്നേഹിതനും (2)
മാറ്റമില്ലാത്തവന്‍ വാക്കു മാറാത്തവന്‍
വിശ്വസ്തനും എന്‍റെ ദൈവമല്ലോ (2) (എന്‍റെ ദൈവം..)
                            4
കൃപയും നീതിയും കരുണയും ന്യായവും
ദയയും ഉള്ളവന്‍ ദൈവമല്ലോ (2)
ധനവും മാനവും കീര്‍ത്തി പുകഴ്ചയും
സകലവും ദൈവത്തിന്‍ ദാനമല്ലോ (2) (എന്‍റെ ദൈവം..)


Comments