എന്നുമെന്‍ ആശ്രയവും കോട്ടയും യേശു തന്നെ എന്നില്‍ കണിക പോലും ഭീരുത്വം തീണ്ടുകില്ല (2) 1 ശോധന വന്നെന്നാലും ബാധകള്‍ ഏറിയാലും ഉറ്റവര്‍ അകന്നെന്നാലും പാരില്‍ ഞാന്‍ ഭയപ്പെടില്ലാ (എന്നുമെന്‍ ..) 2 ക്ഷോണിയില്‍ ക്ഷീണിതനായ് മാനസം തേങ്ങിടുമ്പോള്‍ മാറത്തു ചേര്‍ത്തണയ്ക്കും ദുഃഖങ്ങള്‍ തീരുമപ്പോള്‍ (എന്നുമെന്‍ ..) 3 സമ്പന്നനാകവേണ്ട വമ്പൊന്നും കൂടെ വേണ്ടാ യേശുവെന്‍ കൂടെയുണ്ട് അതുമതിയാനന്ദമാം (എന്നുമെന്‍ ..) 4 കാലങ്ങള്‍ പോയി മാറും നാളുകള്‍ തീര്ന്നുമാറും കാഹളം കേട്ടുമാറും ഭക്തര്‍ തന് കൂട്ടമന്നാള് (എന്നുമെന്‍ ..) Song Lyrics & video of 'ennumen asrayavum kottayum yesu thanne ennil kanika polum bheeruthvam theendukilla' |
Malayalam Christian Songs > എ >