എന്നോര്‍മ്മയില്‍ മിന്നുമാ കുഞ്ഞിലെ ക്രിസ്മസ്സിന്‍ മേളം അന്നാദ്യമായ് പള്ളിയില്‍ പോയ് വരും നാളിന്‍റെ ഓളം വിശ്വാസനാളം എന്നില്‍ തിളങ്ങാന്‍ പുല്‍ക്കൂടു നോക്കി കൈ കൂപ്പി നിന്നു പൊന്നുണ്ണിയെന്‍ മേലന്നു ജാതനായി വാണു (എന്നോര്‍മ്മയില്‍ ..) 1 നിന്‍റെ കൂടെ ആത്മാവില്‍ ഉല്ലാസമോടെ നീങ്ങുമ്പോള്‍ ജീവിതാശ വന്നെന്നില്‍ വിശ്വാസനാളമണഞ്ഞു എന്നുള്ളില്‍ തീരാ ദുഃഖം പലപാടു തിങ്ങി ആത്മാവിലോരോ നാശം വഴിപോലെ വന്നു (2) എന്‍ ദാഹം കണ്ണീരില്‍ സല്ലാപമായ് അങ്ങെന്നില്‍ വീണ്ടും വന്നു (എന്നോര്‍മ്മയില്‍ ..) 2 എന്‍റെ ചുണ്ടില്‍ ചാഞ്ചാടി സവിശേഷമായ ഗാനങ്ങള്‍ എന്‍റെ ആത്മസന്തോഷം കൈവയ്പ്പിലൂടെയുണ്ടായി നീയെന്നും എന്‍റെ നാവില്‍ കുര്‍ബാനയായി നിന്നോടു കൂടെ നിന്നാല്‍ സ്വര്‍ഗ്ഗീയഭാഗ്യം (2) എന്‍ നാവേ പാടൂ സങ്കീര്‍ത്തനം അങ്ങേയ്ക്കായ് മാത്രം പാടൂ (എന്നോര്‍മ്മയില്‍ ..) Lyrics : ഫാ. തദ്ദേവൂസ് അരവിന്ദത്ത് Music : ജെഴ്സണ്‍ ആന്‍റണി Christmas Song - Ennormayil minnuma Kunjile kristmasin melam From Christmas Songs |
Malayalam Christian Songs > എ >