Malayalam Christian Songs‎ > ‎‎ > ‎

എണ്ണിയാൽ തീരാത്ത നന്മകൾ തന്നെന്നെ


എണ്ണിയാൽ തീരാത്ത നന്മകൾ തന്നെന്നെ
നാൾതോറും നടത്തുന്നവൻ
പച്ചയാം പുൽപ്പുറത്തും കൂരിരുൾ താഴ്വരയിലും
കൂടിരുന്നു കൃപയാലെ പുലർത്തുന്നവൻ

  മറന്നുപോകാൻ ഇടയാകല്ലേ
  നാഥാ നീ നടത്തിയ വിധങ്ങൾ ഒന്നും

1. കരുതുമെന്നിഹത്തിൽ ഞാൻ കരുതിയോർ കരംവിട്ടു
  കരകാണാതാഴിയിൽ ഞാൻ മുങ്ങിത്താഴുമ്പോൾ
  കടലിന്‍റെ നടുവിലും കരയൊരുക്കിയെന്നെ തൻ
  കരത്തിൽ വഹിച്ചുമറുകരയെത്തിച്ചോൻ (മറന്നുപോകാൻ..)

2. ഉയർത്തില്ലെന്നുറപ്പിച്ച് ഉയിരെടുക്കുവാൻ ശത്രു
  ഊരിയവാളുമായെന്നെ പിന്തുടർന്നപ്പോൾ
  ഇരുകരങ്ങളും നീട്ടി തിരുമാർവ്വോടെന്നെയണ-
  ച്ചെനിക്കായ് മരക്കുരിശിൽ മരിച്ചുയർത്തോൻ (മറന്നുപോകാൻ..)

Album:119th Maramon Convention Songs 2014

Song Lyrics & video of 'enniyaal theeraattha nanmakal thannenne'

Comments