Malayalam Christian Songs‎ > ‎‎ > ‎

എന്നില്‍ കനിയുന്ന യേശു, അവന്‍ എത്ര മാധുര്യവാന്‍

എന്നില്‍ കനിയുന്ന യേശു,
അവന്‍ എത്ര മാധുര്യവാന്‍ (2)
അവനില്‍ അണയുമ്പോളാശ്വാസമേകി
എന്‍റെ ക്ലേശങ്ങള്‍ നീക്കുന്നവന്‍ (2) (എന്നില്‍..)
                    1
എന്തിനലയുന്നു ഞാന്‍ പാരില്‍
യേശു എനിക്കെന്നും മതിയായവന്‍ (2)
കരുതിടുന്നവന്‍ എനിക്കായ് ദിനവും
തന്‍ മറവില്‍ വസിക്കും ഞാന്‍ തന്‍ ചിറകില്‍ വസിക്കും (2) (എന്നില്‍..)
                    2
ഉള്ളം കലങ്ങീടുമ്പോളേശു
ഉള്ളംകരത്തില്‍ വഹിച്ചീടുന്നു (2)
കണ്ണീര്‍ താഴ്വരയതിലും കരുതും 
എനിക്കായ് കരുതുമവന്‍ എന്നെ അത്ഭുതമായ്‌ നടത്തും (2) (എന്നില്‍..)
Comments