Malayalam Christian Songs‎ > ‎‎ > ‎

എന്നെത്തേടി വന്ന യേശുനാഥന്‍ കൈപിടിച്ചുയര്‍ത്തി


എന്നെത്തേടി വന്ന യേശുനാഥന്‍ കൈപിടിച്ചുയര്‍ത്തി
തന്നില്‍ സ്നേഹമോടെ ചേര്‍ത്തു നിര്‍ത്തി ഉമ്മവച്ചുണര്‍ത്തി
എന്നെ പേരു ചൊല്ലി വിളിച്ചൂ.. അറിയാതെ കണ്ണുനീര്‍ വന്നു
ഇനി ഭീതിയില്ല നാഥാ.. വാഴ്ത്തുന്നു നിന്‍റെ നാമം (എന്നെത്തേടി..)
                                1
എന്നെത്തന്നെ ഞാന്‍ ഉള്ളില്‍ പൂജിച്ചിന്നോളം
മണ്ണില്‍ത്തന്നെ എന്‍ ലക്ഷ്യം നേടാമെന്നോര്‍ത്തു
ഭോഗവസ്തുക്കള്‍ മാത്രം നിത്യമെന്നോതീ
ആത്മജീവിതം പാടെ വിസ്മരിച്ചൂ ഞാന്‍
തമസ്സില്‍ സുഖം തേടി.. മനസ്സിന്‍ അകം ശൂന്യം
അലിവിന്‍ സ്വരം കേള്‍ക്കാന്‍ തിരിഞ്ഞൂ വചനമാര്‍ഗ്ഗേ
അനുതാപക്കണ്ണീര്‍ വീഴ്ത്തി കരയുമ്പോള്‍ ഈശോ വന്നെന്നില്‍ (എന്നെത്തേടി..)
                                2
ആരെല്ലാമെന്നെ തള്ളിപ്പറഞ്ഞീടിലും 
ഈശോയെന്നാളും എന്‍റെ കൂടെയുണ്ടല്ലോ
രാവണഞ്ഞാലും സൂര്യനസ്തമിച്ചാലും
ദീപമായെന്നും മുന്നില്‍ നീ ജ്വലിക്കുന്നു
അറിവിന്‍ വരം ചൊരിയൂ.. കനിവിന്‍ കരം നല്‍കൂ
ഹൃദയം സദാ സമയം തുടിക്കും നന്ദിയോടെ
അഭിമാനം കൊള്ളും ഞാനെന്‍ ഈശോയില്‍ മാത്രമെന്നാളും (എന്നെത്തേടി..)

Comments