എന്നേശു നാഥനേ എന്നാശ നീയേ എന്നാളും മന്നില്‍ നീ മതിയേ (2) (എന്നേശു..) 1 ആരും സഹായം ഇല്ലാതെ പാരില്‍ പാരം നിരാശയില്‍ നീറും നേരം (2) കൈത്താങ്ങലേകുവാന്‍ കണ്ണുനീര് തുടപ്പാന്‍ കര്‍ത്താവേ നീയല്ലാതാരുമില്ല (2) (എന്നേശു..) 2 ഉറ്റവര്‍ സ്നേഹം അറ്റു പോയാലും ഏറ്റം പ്രിയര്‍ വിട്ടു മാറിയാലും (2) മാറ്റമില്ലാത്ത മിത്രം നീ മാത്രം മറ്റാരുമില്ല പ്രാണപ്രിയാ (2) (എന്നേശു..) |
Malayalam Christian Songs > എ >