എന്നേശു എനിക്കൊരുക്കും ഭവനം എത്രയോ മോഹനമേ എന്നേശു എനിക്കു തരും കിരീടം വാടാത്ത കിരീടമേ കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല ഹൃദയത്തില്‍ തോന്നാത്ത ഭവനം ആ..ആ..ആ.. നിത്യമാം ഭവനമതേ (എന്നേശു..) 1 രോഗമവിടില്ലാ ദുഃഖമങ്ങെത്തില്ലാ ശാപവുമുണ്ടാകില്ലാ ദൈവത്തിന്‍ കുഞ്ഞുങ്ങള്‍ മാത്രമതിന്നുള്ളില്‍ ഹാ എന്തു സൌഭാഗ്യമേ (2) ഹാ എന്തു സൌഭാഗ്യമേ (എന്നേശു..) 2 പന്ത്രണ്ടു ഗോപുരം പന്ത്രണ്ടു മുത്തല്ലോ വീഥിയെല്ലാം തങ്കമല്ലോ ദൈവത്തിന്‍ തേജസ്സാല്‍ മിന്നീടും ആ ഗേഹം ആനന്ദം ആനന്ദമേ (2) ആനന്ദം ആനന്ദമേ (എന്നേശു..) 3 കൈപ്പണിയല്ലത് ശില്പിയോ ദൈവമാം.. ഇളക്കവുമില്ലതിന് ദൈവത്തിന്‍ ദാനമാം ആ നിത്യഭവനം ആര്‍ക്കുമേ വര്‍ണ്ണിച്ചീടാ (2) ആര്‍ക്കുമേ വര്‍ണ്ണിച്ചീടാ (എന്നേശു..) |
Malayalam Christian Songs > എ >