എന്നെനിക്കെന്‍ ദുഃഖം തീരുമോ, പൊന്നു കാന്താ നിന്‍ സന്നിധിയിലെന്നു വന്നു ചേരും ഞാന്‍ (2) നിനയ്ക്കില്‍ ഭൂവിലെ സമസ്തം മായയും ആത്മക്ലേശവുമെന്ന് ശാലോമോന്‍ (2) നിനച്ച വാസ്തവമറിഞ്ഞീ സാധു ഞാന്‍ പരമ സീയോ-ന്നോടി പോകുന്നു (2) (എന്നെനിക്കെന്‍..) 1 കോഴി തന്‍റെ കുഞ്ഞുകോഴിയെ എന്‍ കാന്തനേ തന്‍ കീഴില്‍ വെച്ചു വളര്‍ത്തും മോദമായി (2) ഒഴിച്ചു സകല ജീവചിന്ത കഴിച്ചു സമസ്തപോരുമതിന്നായ് (2) വഴിക്കു നിന്നാല്‍ വിളിച്ചു കൂവുന്നതിന്‍റെ ചിറകില്‍ സുഖിച്ചു വസിക്കുവാന്‍ (2) (എന്നെനിക്കെന്‍..) 2 തനിച്ചു നടപ്പാന്‍ ത്രാണി പോരാത്ത കുഞ്ഞിനെ താന്‍ വനത്തില്‍ വിടുമോ വാനരന്‍ പ്രിയാ (2) അനച്ചപറ്റി വസിപ്പാന്‍ മാര്‍വുമിതിന്നുവേണ്ട സമസ്ത വഴിയും (2) തനിക്കു ലഭിച്ച കഴിവുപോലെ കൊടുത്തു പോറ്റു- ന്നതിന്‍റെ തള്ളയും (2) (എന്നെനിക്കെന്‍..) 3 പറക്കശീലം വരുത്താന്‍ മക്കളെ കഴുകന്‍ തന്‍ പുര മറിച്ചു വീണ്ടും കനിവു കൊണ്ടതില്‍ (2) പറന്നു താഴെ പതിച്ചെന്തോന്നി പിടെച്ചു വീഴാന്‍ തുടങ്ങുന്നേരേം (2) പറന്നു താണിട്ടതിനെ ചിറകില്‍ വഹിച്ചു വീണ്ടും നടത്തും തള്ളയും (2) (എന്നെനിക്കെന്‍..) 4 ഉലകിനര്‍ത്ഥം ബഹുലം നായകാ നിന്‍ കരം തന്നില്‍ ഉലകിലുള്ള വഴികള്‍ സമസ്തവും (2) അലയും തിരയ്ക്കു തുല്യം മര്‍ത്യര്‍ കാറ്റില്‍ വിറയ്ക്കും മരത്തിനൊപ്പം (2) വലയുന്നോരോഗതിയില്‍ മനുജരഖിലം ക്രോധകലശം മൂലവും (2) (എന്നെനിക്കെന്‍..) 5 വരവു നോക്കിക്കാത്തു നായകാ തവ പൊന്‍മുഖത്തിലെ കരുണയുള്ള കാന്തി വിലസുവാന്‍ (2) വരുന്ന നേരമറിഞ്ഞുകൂടാഞ്ഞതിന്നുവാഞ്ച മനസ്സില്‍ പൂണ്ടു (2) കുരുകില്‍ പോലിങ്ങുണര്‍ന്നു കൂട്ടില്‍ തനിച്ചു കാലം കഴിക്കുന്നെങ്ങളും (2) 6 ഉണര്‍ന്നു വെട്ടം തെളിച്ച കൂട്ടമായി കന്യകാവ്ര- തരണഞ്ഞു വാനില്‍ പൂകും നേരത്തില്‍ (2) തുണച്ചീ സാധുവിന്‍ ക്ലേശം ഹനിച്ചിട്ടെനിക്കും കൂടാപ്പരമമാര്‍വില്‍ (2) അണഞ്ഞു വാഴാന്‍ ഭാഗ്യം തരണേ അരുമയു- ള്ളെന്‍ പൊന്നുകാന്തനേ (2) Lyrics & Music: സാധു കൊച്ചുകുഞ്ഞുപദേശി |
Malayalam Christian Songs > എ >