എന്നോടുള്ള നിന്‍ സര്‍വ്വനന്മകള്‍ക്കായി ഞാന്‍ എന്തുചെയ്യേണ്ടു നിനക്കേശുപരാ!—ഇപ്പോള്‍ 1 നന്ദി കൊണ്ടെന്‍റെയുള്ളം നന്നെ നിറയുന്നെ സന്നാഹമോടെ സ്തുതി പാടീടുന്നേന്‍—ദേവാ 2 പാപത്തില്‍ നിന്നും എന്നെ കോരിയെടുപ്പാനായ് ശാപശിക്ഷകളേറ്റ ദേവാത്മജാ!—മഹാ 3 എന്നെ അന്‍പോടു ദിനംതോറും നടത്തുന്ന പൊന്നിടയനനന്തം വന്ദനമെ—എന്‍റെ 4 അന്ത്യംവരെയും എന്നെ കാവല്‍ ചെയ്തീടുവാന്‍ അന്തികെയുള്ള മഹല്‍ ശക്തി നീയേ—നാഥാ! 5 താതന്‍ സന്നിധിയിലെന്‍-പേര്‍ക്കു സദാ പക്ഷ— വാദം ചെയ്യുന്ന മമ ജീവനാഥാ!—പക്ഷ 6 കുറ്റംകൂടാതെയെന്നെ തേജസ്സിന്‍ മുമ്പാകെ മുറ്റും നിറുത്താന്‍ കഴിവുള്ളവനെ—എന്നെ 7 മന്നിടത്തിലടിയന്‍ ജീവിക്കും നാളെന്നും വന്ദനം ചെയ്യും തിരുനാമത്തിനു—ദേവാ! |
Malayalam Christian Songs > എ >