എന്നോടുള്ള നിന്‍റെ ദയ എത്ര വലിയത് എന്നോടുള്ള നിന്‍റെ കൃപ എത്ര വലിയത് (2) അത് മഞ്ഞു പോലെ എന്മേല്‍ പൊഴിഞ്ഞു വീഴും അത് മാരി പോലെ എന്മേല്‍ പെയ്തിറങ്ങും പര്‍വതം മാറിയാലും കുന്നുകള്‍ നീങ്ങിയാലും നിന്‍ ദയ എന്നെ വിട്ടു മാറുകില്ല (2) (എന്നോടുള്ള..) 1 അമ്മ തന്‍ ഉദരത്തില്‍ എന്നെ കണ്ടല്ലോ നിത്യ ദയയോടെ വീണ്ടെടുത്തല്ലോ (2) നരയോളം ചുമക്കാമെന്നരുളിയോനേ നിന്നോട് തുല്യനായ് ആരുമില്ല (2) (എന്നോടുള്ള..) 2 പാപിയായിരുന്നെന്നെ തേടി വന്നല്ലോ പാവന നിണം ചിന്തി വീണ്ടെടുത്തല്ലോ (2) നിത്യതയോളവും നടത്തീടുവാന്‍ യേശുവേ നീ മാത്രം മതിയെനിക്ക് (2) (എന്നോടുള്ള..) Lyrics & Music: ഷാജന്‍ തോമസ് |
Malayalam Christian Songs > എ >