Malayalam Christian Songs‎ > ‎‎ > ‎

എന്നെ ഉളവാക്കിയോന്‍ എന്നെ വലുതാക്കിയോന്‍ യേശുവേ നീയല്ലയോ


എന്നെ ഉളവാക്കിയോന്‍ എന്നെ വലുതാക്കിയോന്‍ 
എന്നെ സുഖമാക്കിയോന്‍ യേശുവേ നീയല്ലയോ (2)

നിനക്കു ഞാന്‍ നന്ദി പറയുന്നതെങ്ങനെ
ഞാന്‍ മുഴുവനും നിന്റേതല്ലേ (2) (എന്നെ..)
                            1
എന്‍ അന്തരംഗം ചമച്ചവന്‍ നീയല്ലയോ
എന്നസ്ഥികൂടത്തെ പണിതവനും നീയല്ലയോ (നിനക്കു..)
                            2
എന്‍ ബാല്യകാലം മറച്ചവന്‍ നീയല്ലയോ
യൌവ്വന ശക്തി പകര്‍ന്നവനും നീയല്ലയോ (നിനക്കു..)

Comments