Malayalam Christian Songs‎ > ‎‎ > ‎

എന്നെ ഒരു നാളും കൈവിടരുതേ എനിക്കിന്നീ ഭൂമിയില്‍ ആരുമില്ല


എന്നെ ഒരു നാളും കൈവിടരുതേ
എനിക്കിന്നീ ഭൂമിയില്‍ ആരുമില്ല
നീയൊഴികെ ആരിലും ആശ്രയമില്ല
നിന്നില്‍ മാത്രമാണെന്‍റെ ശരണവുമേ
നീയില്ലാത്ത ജീവിതം ശൂന്യമാണ്
നീ നയിക്കും പാതയില്‍ നടത്തേണമേ (എന്നെ ഒരു നാളും..)
ഓ.. യേശുവേ നിന്‍റെ പുണ്യനാമമെന്നും ഞാന്‍ (2)
പാടിസ്തുതിക്കും ഞാന്‍ പാടിസ്തുതിക്കും (2) (എന്നെ ഒരു നാളും..)
                            1
പാപങ്ങളെല്ലാം നീ പൊറുക്കേണമേ
പാപിയാമെന്നെ നീ കാക്കേണമേ (2)
അറിഞ്ഞും അറിയാതെയും തെറ്റു ചെയ്തു പോയ്‌
എന്‍ അകൃത്യങ്ങളോര്‍ത്തു ഞാന്‍ അനുതപിക്കും 
ഓ.. ശിക്ഷിക്കരുതേ എന്നെ രക്ഷിക്കേണമേ (2)
കോപത്തോടെന്നെ നീ നോക്കരുതേ
നിന്‍ കരുണ എന്നില്‍ നീ ചൊരിയേണമേ (എന്നെ ഒരു നാളും..)
                            2
ആധികളെല്ലാം നീ അകറ്റേണമേ
അരൂപിയാലെന്നെ നീ നിറയ്ക്കേണമേ (2)
അവിടുന്നെന്‍റെയെല്ലാം അറിയുന്നല്ലോ
എന്‍ അപരാധം മറന്ന് അനുഗ്രഹിക്കൂ 
ഓ.. ശിക്ഷിക്കരുതേ എന്നെ രക്ഷിക്കേണമേ (2)
കോപത്തോടെന്നെ നീ നോക്കരുതേ
നിന്‍ കരുണ എന്നില്‍ നീ ചൊരിയേണമേ (എന്നെ ഒരു നാളും..)
Comments