Malayalam Christian Songs‎ > ‎‎ > ‎

എന്നെ കരുതുന്ന വിധങ്ങളോര്‍ത്താല്‍


എന്നെ കരുതുന്ന വിധങ്ങളോര്‍ത്താല്‍,
നന്ദിയാലുള്ളം നിറഞ്ഞിടുന്നു
എന്നെ നടത്തുന്ന വഴികളോര്‍ത്താല്‍,
ആനന്ദത്തിന്‍ അശ്രു പോഴിഞ്ഞിടുമേ

യേശുവേ രക്ഷകാ, നിന്നെ ഞാന്‍ - സ്നേഹിക്കും 
ആയുസ്സിന്‍ നാളെല്ലാം, നന്ദിയാല്‍ പാടിടും (2)
                        1
പാപക്കുഴിയില്‍ ഞാന്‍ താണിടാതെന്‍
പാദം ഉറപ്പുള്ള പാറമേല്‍ നിര്‍ത്തി
പാടാന്‍ പുതു ഗീതം നാവില്‍ തന്നു,
പാടും സ്തുതികള്‍ എന്നേശുവിന്നു (യേശുവേ..)
                        2
ഉള്ളം കലങ്ങിടും വേളയിലെന്‍
ഉള്ളില്‍ വന്നെശു ചൊല്ലിടുന്നു
തെല്ലും ഭയം വേണ്ട എന്‍ മകനെ,
എല്ലാ നാളും ഞാന്‍ കൂടെയുണ്ട് (യേശുവേ..)
                        3
ഓരോ ദിവസവും വേണ്ടതെല്ലാം
വേണ്ടുംപോള്‍ നാഥന്‍ നല്‍കീടുന്നു
തിന്നു തൃപ്തനായ്‌ തീര്‍ന്ന ശേഷം
നന്ദിയാല്‍ സ്‌തോത്രം പാടുമെന്നും (യേശുവേ..)
                        4
ദേഹം ക്ഷയിച്ചാലും യേശുവേ നിന്‍
സ് നേഹം ഘോഷിക്കും ലോകമെങ്ങും
കാണാന്‍ കൊതിക്കുന്നെ നിന്‍ മുഖം ഞാന്‍
കാന്താ വേഗം നീ വന്നിടണേ (യേശുവേ..)

Comments