പല്ലവി എന്നെ അനുഗ്രഹിക്ക - ദേവാ ഇപ്പോള്‍ അനുപല്ലവി എന്നെ അനുഗ്രഹിച്ചല്ലാതെ നിന്നെ ഞാന്‍ ഇന്നു വിടുകയില്ല ചരണങ്ങള്‍ 1 ഏശാവിനെ ജയിപ്പാന്‍ യാക്കോബിനെ ആശീര്‍വദിച്ചതു പോല്‍ യേശുവേ നീയെന്നെ ആശീര്‍വദിക്ക പിശാചിനെ ഞാന്‍ ജയിപ്പാന്‍ (എന്നെ..) 2 മല്ലനാം ഗോലിയാഥെ കല്ലുകൊണ്ടു കൊല്ലുവാന്‍ ദാവീദിനെ വല്ലഭനാക്കിയോനേ ഞാന്‍ ലോകത്തെ വെല്ലുവാന്‍ തക്കപോലെ (എന്നെ..) 3 പൊത്തിഫേറിന്റെ വീട്ടില്‍ യോസേഫിനെ കാത്തു സൂക്ഷിച്ചതുപോല് ശുദ്ധദൈവഭയത്താല് ഞാനുമെന്നെ കാത്തിടാന്‍ തക്കപോലെ (എന്നെ..) 4 ലോകം ജഡം പിശാചും എന്നെപ്പോരില് വ്യാകുലനാക്കിടുന്നു; ചാകുംവരെ ജയത്തോടു ജീവിച്ചീടാന്‍ കൃപയോടു നന്നായ് (എന്നെ..) "വന്ദനം യേശുപരാ" - എന്ന രീതി |
Malayalam Christian Songs > എ >