Malayalam Christian Songs‎ > ‎‎ > ‎

എണ്ണമേറും പാപത്താല്‍ ഭാരമേറും ജീവിതം

എണ്ണമേറും പാപത്താല്‍ ഭാരമേറും ജീവിതം
എണ്ണ വറ്റിയ വിളക്കുമായ്‌ നീങ്ങിടുന്ന ജീവിതം
വീണുടഞ്ഞ മണ്‍ പാത്രമാണു ഞാന്‍ നാഥാ
വീണ്ടുമൊരു ജനനം നല്‍കിടേണമേ നാഥാ (എണ്ണമേറും..)

കരുണ തോന്നണേ എന്നില്‍ അലിവു തോന്നണേ
പാപിയാണു ഞാന്‍ നാഥാ പാപിയാണു ഞാന്‍ (2)
                                1
പൂര്‍വ്വ പാപത്തിന്‍ ശാപം പേറിടുന്നു ഞാന്‍
രോഗവും ദുരിതവും നാള്‍ക്കു നാള്‍ വളരുമ്പോള്‍ (2)
ദൈവത്തിന്‍ ആത്മാവ് എന്നില്‍ നിര്‍വ്വീര്യമായ്‌
പാപമെന്നെ പാതാള വഴിയിലെത്തിച്ചു (കരുണ..)
                                2
എഴുന്നള്ളിടുവാന്‍ മടിച്ചീടല്ലെ ദൈവമേ
സ്നേഹവും കരുണയും ഒഴുക്കണേ നാഥാ (2)
പത്തിരട്ടി സ്നേഹമോടെ തിരിച്ചു വന്നീടാന്‍
വീണ്ടുമെന്നെ വഹിക്കണേ നിന്‍ വിരിച്ച ചിറകുകളില്‍ (എണ്ണമേറും..)

Comments