എന്നമ്മ തന്നുദരത്തില്‍ ഞാനുരുവായ നിമിഷം എന്നേശു എന്നെ അറിഞ്ഞിരുന്നു (2) മാതാവിന്‍ മാറിടത്തില്‍ കാത്തു സൂക്ഷിച്ചതും യേശു ആ കരങ്ങളിലേക്ക് ഞാന്‍ പിറന്നു വീണു (എന്നമ്മ..) 1 ജനിച്ച നാള്‍ മുതല്‍ ഇന്ന് വരെയും അവിടുന്നാണെന്‍റെ ദൈവം (2) കൈക്കുഞ്ഞിനെപ്പോല്‍ ലാളനമേറ്റു ഞാന്‍ വളര്‍ന്നു അമ്മ തന്‍ മേലങ്കിയാല്‍ സംരക്ഷിതയായി പുണ്യമാം കരങ്ങള്‍ സാന്ത്വനമേകി എപ്പോഴുമോര്‍ക്കും ഞാനാ ദൈവസ്നേഹം സ്തുതിക്കും ഞാനെന്‍ അന്ത്യം വരേയും (എന്നമ്മ..) 2 പ്രശാന്തമായ് ഞാന്‍ കിടന്നുറങ്ങുന്നു ഓരോ രാവും ഉണര്‍ന്നെഴുന്നേല്‍ക്കുന്നു ഓരോ പ്രഭാതവും നിത്യവുമെന്നെ പരിപാലിക്കും ദൈവം വഴി നടത്തുന്നു പിതാവിന്‍ സ്നേഹം നല്‍കി പച്ചപ്പുല്‍പ്പരപ്പുകള്‍ എനിക്കായ് തീര്‍ക്കുന്നു ആനന്ദത്താല്‍ ആലപിക്കുന്നു ഞാനീ ഗീതം (എന്നമ്മ..) |
Malayalam Christian Songs > എ >