എനിക്കായ് കരുതിയ എന്‍ ദൈവം എന്‍റെ തലമുറയ്ക്കായും കരുതും (2) ആകുലമില്ലിനി.. ഭാരങ്ങളില്ലിനി.. കണ്ണീര്‍ തുടച്ചു ഞാന്‍ എഴുന്നേല്‍ക്കും (2) പാടി സ്തുതിച്ചീടും ആര്‍ത്തു ഘോഷിച്ചീടും സര്‍വ്വശക്തനെ വിശ്വാസത്തോടാരാധിച്ചീടും (2) 1 ലജ്ജിപ്പാന്‍ അവന്‍ സമ്മതിക്കുകില്ല എന്‍റെ തലയെ കുനിക്കുകയില്ല (2) കുറഞ്ഞുപോകില്ല ഉയര്‍ത്തി മാനിക്കും ഭാവിയെല്ലാം അവന്‍ ഭരമേല്‍ക്കും (2) (പാടി..) 2 സത്യത്തിന്‍ മാര്‍ഗ്ഗേ ഗമിച്ചുകൊണ്ട് എന്‍റെ നാഥന്‍റെ സാക്ഷ്യം വഹിച്ചാല്‍ (2) ആയിരം തലമുറ ദയ പ്രാപിച്ചീടും നന്മയും കരുണയും പിന്തുടരും (2) (പാടി..) 3 വിശ്വസ്ത സേവനം ചെയ്തു ഞാനും നല്ല ദാസിയേ എന്ന വിളി കേള്‍ക്കും (2) സ്വസ്ഥതയിലെന്നെ പ്രവേശിപ്പിച്ചീടും നിത്യതയില്‍ ഞാന്‍ ആനന്ദിച്ചീടും (2) (പാടി..) Lyrics: ലിസിക്കുട്ടി രാജീവ് Album: കൃപമേല്‍ കൃപ Vol. 4 |
Malayalam Christian Songs > എ >