Malayalam Christian Songs‎ > ‎‎ > ‎

എന്‍ യേശുവിന്‍ സന്നിധിയില്‍ എന്നും ഗീതങ്ങള്‍ പാടിടും ഞാന്‍

എന്‍ യേശുവിന്‍ സന്നിധിയില്‍ 
എന്നും ഗീതങ്ങള്‍ പാടിടും ഞാന്‍ (2)
തന്‍റെ മാധുര്യമേറിടും നാമമതില്‍
സ്തുതിഗീതങ്ങള്‍ പാടിടും ഞാന്‍ (2) (എന്‍..)
                    1
കണ്ണുനീരവന്‍ തുടച്ചിടുമേ
കരുണയിന്‍ കരം നീട്ടിടുമേ (2)
എന്‍റെ കാല്‍വരി നായകന്‍ യേശു മതി
നിന്‍റെ പാപങ്ങള്‍ അകറ്റിടുവാന്‍ (2) (എന്‍..)
                    2
പരമന്‍ വിളി കേട്ടിടുമ്പോള്‍
പരമാനന്ദം ലഭിച്ചിടുമേ (2)
എന്‍റെ അകൃത്യങ്ങളൊക്കെയും
അവന്‍ കൃപയാല്‍ അതിവേഗമകന്നിടുമേ (2) (എന്‍..)
Comments