എന്‍ യേശുവേ നിന്നെത്തേടി ഞാനിതാ വന്നു എന്‍ ആശകള്‍ എല്ലാമിന്നു പൂവണിഞ്ഞിടുവാന്‍ മിഴിനീരില്‍ മുങ്ങും ജീവിതം വഴി കാണാതലയും നാളുകള്‍ ഇനി അങ്ങേ തൃപ്പാദമാശ്രയം (എന്‍ യേശുവേ..) 1 ശാശ്വതം തിരുവചസ്സെന്നു ഞാനറിയുന്നു ആശ്രയം തവകരതലമാണു ദേവേശാ മനസ്സില്‍ ഭാരമേറുകില്‍ അലിവോടെന്നില്‍ വന്നിടൂ അഭയം നല്‍കി വാഴണേ അകലാതെന്‍റെ സ്നേഹമായ് എന്നാത്മവും എന്‍ ദേഹവും നിനക്കായ് തരുന്നു സാമോദം (എന്‍ യേശുവേ..) 2 പാപിയാം അടിയനിലനുതാപമുണരുമ്പോള്‍ ശാന്തിയായ് മനസ്സുഖമരുളുന്നു നീയെന്നും ഇരുളില്‍ ദീപജാലമായ് വചനം ഏകി നീ വരൂ മൊഴികള്‍ കേട്ട മാത്രയില്‍ മിഴികള്‍ ദീപ്തമായിടാന്‍ ആനന്ദമായ് ആവേശമായകതാരില്‍ ഇന്നു വന്നവനേ (എന്‍ യേശുവേ..) |
Malayalam Christian Songs > എ >