Malayalam Christian Songs‎ > ‎‎ > ‎

എന്‍ യേശുവേ എന്‍ രക്ഷകാ നീ മാത്രമെന്‍ ദൈവം


എന്‍ യേശുവേ എന്‍ രക്ഷകാ നീ മാത്രമെന്‍ ദൈവം
ഏതു രാവിലും പകലിലും നീ മാത്രമാശ്രയം (2) (എന്‍ യേശുവേ..)
                                    1
നിന്‍ തിരുരക്തത്താല്‍ എന്നെയും വീണ്ടെടുത്ത
ആ ദിവ്യസ്നേഹത്തെ വര്‍ണ്ണിച്ചീടും ഞാന്‍ (2)
ആ ദിവ്യസ്നേഹിതനെ സ്നേഹിച്ചീടും ഞാന്‍ (എന്‍ യേശുവേ..)
                                    2
നിന്‍ അടിപ്പിണരുകള്‍ എന്‍ രോഗപീഢകളെ 
സൌഖ്യമാക്കും സ്നേഹത്തെ സാക്ഷിച്ചീടും ഞാന്‍ (2)
ആ ദിവ്യവചനത്തെ പാലിച്ചീടും ഞാന്‍ (എന്‍ യേശുവേ..)







Malayalam christian song 'en yeshuve en rakshaa nee mathramen daivam'
Comments