Malayalam Christian Songs‎ > ‎‎ > ‎

എന്‍ യേശു എന്‍ സംഗീതം എന്‍ ബലമാകുന്നു

എന്‍ യേശു എന്‍ സംഗീതം എന്‍ ബലമാകുന്നു
താന്‍ ജീവന്‍റെ കിരീടം എനിക്ക് തരുന്നു
തന്‍ മുഖത്തിന്‍ പ്രകാശം ഹാ എത്ര മധുരം
ഹാ, നല്ലോരവകാശം എന്‍റേത് നിശ്ചയം 
                                1
എന്‍ യേശു എന്‍ സംഗീതം എന്‍ ബലം ആകുന്നു
എനിക്ക് വിപരീതം ആയ കൈയ്യെഴുത്തു
തന്‍ ക്രൂശിന്‍ തിരു രക്തം മായിച്ചു കളഞ്ഞു
ശത്രുത തീര്‍ത്തു സ്വഗ്ഗം എനിക്ക് തുറന്നു
                                2
എന്‍ യേശു എന്‍ സംഗീതം എന്‍ ബലം ആകുന്നു
എന്‍ ഹൃദയത്തിന്‍ ഖേദം ഒക്കെ താന്‍ തീര്‍ക്കുന്നു
എന്‍ വഴിയില്‍ പ്രയാസം ഞെരുക്കം സങ്കടം
വരുമ്പോള്‍ നല്ലാശ്വാസം യേശുവിന്‍ മാര്‍വിടം
                                3
എന്‍ യേശു എന്‍ സംഗീതം എന്‍ ബലം ആകുന്നു
തന്‍ വരവ് സമീപം നേരം പുലരുന്നു
ദിവ്യ മഹത്വത്തോട് താന്‍ വെളിപ്പെട്ടീടും
ഈ ഞാനും അവനോടു കൂടെ പ്രകാശിക്കും


Comments