എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി സംഹാരദൂതനെന്നെ കടന്നുപോയി (2) 1 കുഞ്ഞാടിന്‍റെ വിലയേറിയ നിണത്തില്‍ മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടാക്ഷണത്തില്‍ (2) (എന്‍ സങ്കടങ്ങള്‍..) 2 ഫറവോനു ഞാനിനി അടിമയല്ല പരമസീയോനില്‍ ഞാനന്യനല്ല (2) (എന്‍ സങ്കടങ്ങള്‍..) 3 മാറായെ മധുരമാക്കി തീര്‍ക്കുമവന്‍ പാറയെ പിളര്‍ന്നു ദാഹം പോക്കുമവന്‍ (2) (എന്‍ സങ്കടങ്ങള്‍..) 4 മനോഹരമായ കനാന്‍ ദേശമേ അതേ എനിക്കഴിയാത്തൊരവകാശമേ (2) (എന്‍ സങ്കടങ്ങള്‍..) 5 ആനന്ദമേ പരമാനന്ദമേ കനാന്‍ ജീവിതമെനിക്കാനന്ദമേ (2) (എന്‍ സങ്കടങ്ങള്‍..) 6 എന്‍റെ ബലവും എന്‍റെ സംഗീതവും എന്‍ രക്ഷയും യേശുവത്രേ ഹല്ലേലുയ്യാ (2) (എന്‍ സങ്കടങ്ങള്‍..) |
Malayalam Christian Songs > എ >