Malayalam Christian Songs‎ > ‎‎ > ‎

എന്‍റെ യേശു വാക്ക് മാറാത്തോന്‍


എന്‍റെ യേശു വാക്ക് മാറാത്തോന്‍ (4)
ഈ മണ്‍ മാറും വിണ്‍ മാറും
മര്‍ത്യരെല്ലാം വാക്ക് മാറും 
എന്‍റെ യേശു വാക്ക് മാറാത്തോന്‍ (2)
                    1
പെറ്റ തള്ള മാറിപ്പോയാലും
ഇറ്റു സ്നേഹം തന്നില്ലെങ്കിലും
അറ്റു പോകയില്ലെന്‍ യേശുവിന്‍റെ സ്നേഹം
എന്‍റെ യേശു വാക്ക് മാറാത്തോന്‍ (2) (എന്‍റെ യേശു..)
                    2
ഉള്ളം കൈയ്യില്‍ എന്നെ വരച്ചു
ഉള്ളില്‍ ദിവ്യ ശാന്തി പകര്‍ന്നു (2)
തന്‍റെ തൂവല്‍ കൊണ്ട് എന്നെ മറയ്ക്കുന്ന
എന്‍റെ യേശു വാക്ക് മാറാത്തോന്‍ (2)
                    3
ഒലിവുമല ഒരുങ്ങിക്കഴിഞ്ഞു
പ്രാണ പ്രിയന്‍ പാദമേല്ക്കുവാന്‍ (2)
കണ്ണുനീര്‍ തോരും നാളടുത്തു സ്‌തോത്രം
എന്‍റെ യേശു വാക്ക് മാറാത്തോന്‍ (2)
Comments