എന്‍റെ യേശു എനിക്കു നല്ലവന്‍ അവന്‍ എന്നെന്നും മതിയായവന്‍ ആപത്തില്‍ രോഗത്തില്‍ വന്‍ പ്രയാസങ്ങളില്‍ മനമേ അവന്‍ മതിയായവന്‍ (2) 1 കാല്‍വറി മലമേല്‍ക്കയറി മുള്‍മുടി ശിരസ്സില്‍ വഹിച്ചു എന്‍റെ വേദന സര്‍വ്വവും നീക്കി എന്നില്‍ പുതുജീവന്‍ പകര്‍ന്നവനാം (2) (എന്‍റെ യേശു..) 2 അവനാദ്യനും അന്ത്യനുമേ ദിവ്യസ്‌നേഹത്തിന്‍ ഉറവിടമേ പതിനായിരത്തിലതിശ്രേഷ്ഠനവന്‍ സ്‌തുത്യനാം വന്ദ്യനാം നായകന്‍ (2) (എന്‍റെ യേശു..) 3 മരുഭൂയാത്ര അതികഠിനം പ്രതികൂലങ്ങളനുനിമിഷം പകല്‍ മേഘസ്‌തംഭം രാത്രി അഗ്നിതൂണായ് എന്നെ അനുദിനം വഴി നടത്തും (2) (എന്‍റെ യേശു..) 4 എന്‍റെ ക്ലേശമെല്ലാം നീങ്ങിപ്പോം കണ്ണുനീരെല്ലാം തുടച്ചിടുമേ അവന്‍ രാജാവായ് വാനില്‍ വെളിപ്പെടുമ്പോള്‍ ഞാന്‍ അവനിടം പറന്നുയരും (2) (എന്‍റെ യേശു..) |
Malayalam Christian Songs > എ >