എന്‍റെ സങ്കേതവും ബലവും എനിക്കേറ്റമടുത്ത തുണയും (2) ഏതൊരാപത്തിലും ഏതു നേരത്തിലും എനിക്കെന്നുമെന്‍ ദൈവമത്രേ (2) 1 ഇരുള്‍ തിങ്ങിടും പാതകളില്‍ കരള്‍ വിങ്ങിടും വേളകളില്‍ (2) അരികില്‍ വരുവാന്‍ കൃപകള്‍ തരുവാന്‍ ആരുമില്ലിതുപോലൊരുവന്‍ (2) 2 എല്ലാ ഭാരങ്ങളും ചുമക്കും എന്നും താങ്ങിയെന്നെ നടത്തും (2) കര്‍ത്തന്‍ തന്‍ കരത്താല്‍ കണ്ണുനീര്‍ തുടയ്‌ക്കും കാത്തുപാലിക്കുമെന്നെ നിത്യം (2) 3 ഇത്ര നല്ലവനാം പ്രിയനെ ഇദ്ധരയില്‍ രുചിച്ചറിവാന്‍ (2) ഇടയായതിനാലൊടുവില്‍ വരെയും ഇനിയെനിക്കെന്നും താന്‍ മതിയാം (2) 4 എന്നെ തന്നരികില്‍ ചേര്‍ക്കുവാന്‍ എത്രയും വേഗം വന്നിടും താന്‍ (2) പുത്തനാം ഭവനം എത്തി വിശ്രമിപ്പാന്‍ ആര്‍ത്തിയോടെ ഞാന്‍ കാത്തിരിപ്പൂ (2) |
Malayalam Christian Songs > എ >