Malayalam Christian Songs‎ > ‎‎ > ‎

എന്‍റെ പ്രിയന്‍ വാനില്‍ വരാറായ്

എന്‍റെ പ്രിയന്‍ വാനില്‍ വരാറായ് 
കാഹളത്തിന്‍ ധ്വനി കേള്‍ക്കാറായ് 
മേഘെധ്വനി മുഴങ്ങും ദൂതര്‍ ആര്‍ത്തുപാടിടും 
നാമും ചേര്‍ന്നുപാടും ദൂതര്‍ തുല്യരായ് (2) (എന്‍റെ പ്രിയന്‍..)
                            1
പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ സ്‌തുതിക്കും
നിന്‍റെ അത്‌ഭുതങ്ങളെ ഞാന്‍ വര്‍ണ്ണിക്കും (2)
ഞാന്‍ സന്തോഷിച്ചിടും എന്നും‍ സ്‌തുതി പാടിടും
എന്നെ സൗഖ്യമാക്കി വീണ്ടെടുത്തതാല്‍ (2) (എന്‍റെ പ്രിയന്‍..)
                            2
പീഢിതനൊരഭയസ്ഥാനം
സങ്കടങ്ങളില്‍ നല്‍ത്തുണ നീ (2)
ഞാന്‍ കുലുങ്ങുകില്ല ഒരുനാളും വീഴില്ല 
എന്‍റെ യേശുവെന്‍റെ കൂടെയുള്ളതാല്‍ (2) (എന്‍റെ പ്രിയന്‍..)
                            3
തകര്‍ക്കും നീ ദുഷ്‌ട ഭുജത്തെ 
ഉടയ്‌ക്കും നീ നീചപാത്രത്തെ 
സീയോന്‍ പുത്രി ആര്‍ക്കുക 
എന്നും‍സ്‌തുതി പാടുക നിന്‍റെ 
രാജരാജന്‍ എഴുന്നള്ളാറായ് (2) (എന്‍റെ പ്രിയന്‍..)
Comments