എന്‍റെ ദൈവത്താല്‍ എന്‍റെ ദൈവത്താല്‍ നിശ്ചയമനുഗ്രഹം പ്രാപിച്ചീടും ഞാന്‍ തന്‍റെ വചനം പോലെ ഞാന്‍ ചെയ്യും തന്‍റെ വഴിയില്‍ തന്നെ നടക്കും (2) 1 ദേശത്തില്‍ ഞാന്‍ അനുഗ്രഹിക്കപ്പെടും ജോലിയില്‍ ഞാന്‍ അനുഗ്രഹിക്കപ്പെടും (2) എന്‍റെ വീട്ടില്‍ ആഹാരം കുറയുകയില്ല ആവശ്യങ്ങളൊന്നുമേ മുടങ്ങുകില്ല (2) 2 എന്നെ എതിര്‍ക്കുന്ന ശത്രുക്കളെല്ലാം ഛിന്നഭിന്നമായ്‌പ്പോകും എന്‍റെ ദൈവത്താല്‍ (2) എന്‍റെ ആരോഗ്യം ദൈവദാനമല്ലോ എന്‍ ശരീരവും അനുഗ്രഹിക്കപ്പെടും (2) 3 ജീവിതപങ്കാളിയും എന്‍റെ മക്കളും എന്‍റെ സമ്പത്തും അനുഗ്രഹിക്കപ്പെടും (2) എന്‍റെ നന്‍മയ്‌ക്കായ് അവന്‍ സമൃദ്ധി നല്‍കും എന്നെ വിശുദ്ധജനം ആക്കിടും താന്‍ (2) 4 വായ്‌പ വാങ്ങാനിടവരികയില്ല കൊടുക്കുവാനോ ദൈവം സമൃദ്ധി നല്‍കും (2) ഉയര്‍ച്ച തന്നെ എന്നും പ്രാപിക്കും ഞാന്‍ ഉന്നതങ്ങളില്‍ എന്നെ മാനിക്കും താന്‍ (2) (എന്‍റെ ദൈവത്താല്‍..) |
Malayalam Christian Songs > എ >