എന്റെ ദൈവം വാനില്‍ വരുമേ മേഘാരൂഢനായ് അവന് വരുമേ എന്റെ കഷ്ടങ്ങളെല്ലാം മാറീടുമേ എന്റെ ദുഃഖങ്ങളെല്ലാം തീര്‍ന്നീടുമേ (2) (എന്റെ ദൈവം..) കഷ്ടദുരിതങ്ങളേറിടും നേരം ക്രൂശില്‍ പിടയുന്ന നാഥനെ കാണും (2) രക്തം ധാരയായ് ചിന്തിയതെല്ലാം കണ്ണുനീരോടെ ഞാന്‍ നോക്കി നില്ക്കും (2) (എന്റെ ദൈവം..) സ്വന്തബന്ധുക്കള്‍ സ്നേഹിതരെല്ലാം കഷ്ടനാളിലെന്നെ വിട്ടു പോയി (2) സ്വന്തം പ്രാണനെ നല്കിയ ഇടയന് കൈവിടാതെ എന്നും എന്നെ നടത്തും (2) (എന്റെ ദൈവം..) ദുഃഖസാഗരതീരത്തു നിന്നും നിത്യ സന്തോഷമേകിടുവാനായ് (2) വെള്ളിത്തേരിലെന്‍ നാഥന് വരുമേ സ്നേഹത്തോടെന്നെ ചേര്‍ത്തിടുവാനായ് (2) (എന്റെ ദൈവം..) Album: പുറപ്പാട് Lyrics & Music: സജി ലൂക്കോസ് |
Malayalam Christian Songs > എ >