എന്റെ ദൈവം എനിക്കു തന്ന സ്നേഹസമ്മാനം.. ഈ ജീവിതം.. സ്വന്ത രൂപവും ഭാവവുമായ് മെനഞ്ഞെടുത്തെന്നെ.. തന്റെ കൈകളാല്‍.. ജീവിതം ഞാന്‍ ദൈവമേ കാഴ്ചയേകുന്നു ഹൃദയതംബുരു മീട്ടി ഞാന്‍ നന്ദിയേകുന്നു നന്ദിയേകുന്നു.. നന്ദിയേകുന്നു.. (എന്റെ ദൈവം..) 1 മണ്ണില്‍ നിന്റെ ശ്വാസമൂതി ജീവനേകി നീ എന്റെ ഓരോ ശ്വാസവും ഇനി നിന്റെതാണല്ലോ മനമിടിഞ്ഞാലും മിഴികള്‍ നീരണിഞ്ഞാലും ഭാരമേറും കുരിശു പേറി ഞാന്‍ തളര്‍ന്നാലും എന്റെ ജന്മം പൂര്‍ണ്ണമായ് നിനക്കു നല്‍കാം (എന്റെ ദൈവം..) 2 കുരിശിലന്നു നിന്റെ ജീവന് ബലിയണച്ചതു പോല്‍ മിന്നി മായും മണ് ചെരാതായ് ഞാന്‍ മറഞ്ഞാലും ഇടറി വീണാലും മനസ്സില്‍ ഇരുള് പടര്‍ന്നാലും ദേഹമാകെ മുറിവുകളാല്‍ നിണമണിഞ്ഞാലും നിന്റെ വഴിയേ മാത്രമെന്നും ഞാന്‍ നടന്നീടും (എന്റെ ദൈവം..) |
Malayalam Christian Songs > എ >