എന്‍റെ ബലമായ കര്‍ത്തനെന്‍ ശരണമതാകയാല്‍ പാടീടും ഞാനുലകില്‍ ഏറ്റം ഉറപ്പുള്ള മറവിടമാണെനിക്കെന്‍ പ്രിയന്‍ ചാരീടും ഞാനവനില്‍ (2) ഹാ ഹല്ലേലുയാ ഗീതം പാടിടും ഞാന്‍ എന്‍റെ ജീവിത യാത്രയതില്‍ എന്‍റെ അല്ലലഖിലവും തീര്‍ത്തിടും നാള്‍ നോക്കി പാര്‍ത്തീടും ഞാനുലകില്‍ 1 എല്ലാ കാലത്തുമാശ്രയം വെച്ചിടുവാന്‍ നല്ല സങ്കേതം യേശുവത്രേ പെറ്റ തള്ള തന്‍ കുഞ്ഞിനെ മറന്നീടിലും കാന്തന്‍ മാറ്റം ഭവിക്കാത്തവന്‍ (ഹാ ഹല്ലേലുയാ..) 2 തിരുക്കരത്തിവന്‍ സാഗരജലമെല്ലാമടക്കുന്ന കരുത്തെഴും യാഹവന്‍ താന്‍ ഒരു ഇടയനെപ്പോലെന്നെ അവനിയില്‍ കരുതുന്ന സ്നേഹമെന്താശ്ചര്യമേ (ഹാ ഹല്ലേലുയാ..) 3 ഉള്ളം കലങ്ങുന്ന നേരത്ത് പ്രിയന്‍ തന്‍ വാഗ്ദത്തം ഓര്‍പ്പിച്ചുണര്‍ത്തുമെന്നെ ഉള്ളം കരത്തില്‍ വരച്ചവന്‍ ഉര്‍വ്വിക്കധീശന്‍ താന്‍ എന്നുടെ ആശ്വാസകന്‍ (ഹാ ഹല്ലേലുയാ..) 4 മാറും മനുജരെല്ലാം മഹിതലമതു തീജ്ജ്വാലയ്ക്കിരയ് മാറുകിലും തിരുവാഗ്ദത്തങ്ങള്‍ക്കേതും മാറ്റം വരില്ലവന്‍ വരവിന്‍ നാളാസന്നമായ് (ഹാ ഹല്ലേലുയാ..) |
Malayalam Christian Songs > എ >