Malayalam Christian Songs‎ > ‎‎ > ‎

എന്‍ പ്രിയനേ യേശുവേ രക്ഷകാ

എന്‍ പ്രിയനേ യേശുവേ രക്ഷകാ (2)
നിന്‍ കരമെന്മേല്‍ വയ്ക്ക ശുദ്ധി ചെയ്കെന്നെ (2)

ഓ കര്‍ത്താവേ നിന്‍ അഗ്നി എന്നില്‍ കത്തട്ടെ (2)
അശുദ്ധി എല്ലാം ചാരമാകട്ടെ
ഞാന്‍ തിളങ്ങുന്ന മുത്താകട്ടെ (2)
                          1
എന്‍ ഹൃദയം ചിന്തകള്‍ ഇഷ്ടങ്ങള്‍ (2)
വെണ്മയായ്‌ തീരട്ടെ എന്‍റേതാം എല്ലാം (2) (ഓ കര്‍ത്താവേ..)
                          2
എന്‍ കരങ്ങള്‍ പാദങ്ങള്‍ പാതകള്‍
വെണ്മയായ്‌ തീരട്ടെ എന്‍റേതാം എല്ലാം (2) (ഓ കര്‍ത്താവേ..)
                          3
എന്‍ കണ്ണുകള്‍ കാതുകള്‍ ബന്ധങ്ങള്‍ (2)
വെണ്മയായ്‌ തീരട്ടെ എന്‍റേതാം എല്ലാം (2) (ഓ കര്‍ത്താവേ..)
Comments