എൻ പ്രിയാ നിൻ പൊന്‍കരം എന്നെ താങ്ങി നടത്തീടുന്നതാൽ എൻ ജീവിത ഭാരങ്ങളാൽ കേഴണമോ ഈ ഭൂവിൽ (2) (എന്‍ പ്രിയാ..) 1 എൻ വേദന മാറിടുമേ എൻ രോഗങ്ങൾ നീങ്ങീടുമേ (2) അങ്ങേ മാർവ്വിൽ ചാരിടുമ്പോൾ ഞാനെന്തു ഭാഗ്യവാനായ് (2) (എന്‍ പ്രിയാ..) 2 ഈ ലോകജീവിത ഭാരങ്ങളാൽ എൻ തോണി വലഞ്ഞീടുമ്പോൾ (2) അമരക്കാരനായ് നിൻ സാന്നിദ്ധ്യം എന്നെന്നും മതിയെനിക്ക് (2) (എന്‍ പ്രിയാ..) 3 ഉറ്റവർ കൈവിടും സ്നേഹിതർ മാറിടും പെറ്റമ്മയും തള്ളിടുമേ (2) മാറ്റമില്ലാ വിശ്വസ്തനേ നിന്‍റെതല്ലോ എന്നും ഞാൻ (2) (എന്‍ പ്രിയാ..) Lyrics : Ms. Glory Mathew, Ranni |
Malayalam Christian Songs > എ >