Malayalam Christian Songs‎ > ‎‎ > ‎

എന്‍ മനോഫലകങ്ങളില്‍

എന്‍ മനോഫലകങ്ങളില്‍
നിന്റെ കല്പനയോടെയീ
ജീവിതമാം സീനായ് മാമലയില്‍
എരിതീ ചെടിയായ്‌ വളരേണമേ യഹോവേ (എന്‍ മനോ..)
                1
മോശയാല്‍ യഹൂദരില്‍
മോചനം ചൊരിഞ്ഞവനെ (2)
മനസ്സിലെ മരുവിലും
സമാഗമന കൂടാരവുമായി
നില്പു നിന്‍ മുന്‍പില്‍ ഞാന്‍
എന്റെ പാപമകറ്റണമെ (എന്‍ മനോ..)
                2
എന്റെ ഈ ശരീരവും
ജീവനും പൊതിഞ്ഞിടുവാന്‍ (2)
മുകളില്‍ നീ മുകിലു പോല്‍
പരന്നൊഴുകണേ ഈ മരുഭൂവില്‍
പാറയില്‍ വെള്ളമായ്‌
എന്റെ ദാഹം തീര്‍ക്കണമേ (എന്‍ മനോ..)


Comments