Malayalam Christian Songs‎ > ‎‎ > ‎

എന്‍ മനസ്സിന്‍റെ വേദനകള്‍ നന്നായറിയുന്ന നാഥാ

എന്‍ മനസ്സിന്‍റെ വേദനകള്‍ നന്നായറിയുന്ന നാഥാ (2)
അതിരും കടന്ന് പോകുന്നു നാഥാ
എന്നുടെ വേദനകള്‍, എങ്കിലും 
നീയതറിയുന്നല്ലോ (എന്‍ മനസ്സിന്‍റെ..)
                            1
ഇരുളില്‍ വെളിച്ചമായ്‌ പാതയ്ക്കു ദീപമായ്‌
ജീവന്‍റെ മാര്‍ഗ്ഗമായ് നീ വരണമേ (2)
കരുതലിന്‍ കരം നീട്ടി കനിയണെ നാഥാ
കനിവിന്‍ കേദാരം യേശുനാഥാ (2) (എന്‍ മനസ്സിന്‍റെ..)
                            2
അകലെ കേള്‍ക്കുന്ന മോഹന വാക്കുകള്‍
അരികിലണയുമ്പോള്‍ അപരസ്വരം (2)
അകലെയല്ല എന്‍ അരികിലുണ്ടല്ലോ
സ്നേഹത്തിന്നുടമയാം യേശുനാഥന്‍ (2) (എന്‍ മനസ്സിന്‍റെ..)
Comments