എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍ നിന്റെ വരവിനായ് കാത്തിരിപ്പൂ എന്‍ നാമമൊന്നു നീ വിളിക്കുവാനായി ആശയോടിന്നു ഞാന്‍ പാര്ത്തിരിപ്പൂ 1 കദനം തിങ്ങുമെന്‍ കൂടാരവാതില്ക്കല് കരുണ തന് കടാക്ഷമായൊന്നണയൂ പങ്കില നിമിഷങ്ങള്‍ മറന്നിടാം ഞാനിനി ചാരേ വരുന്നു ഞാന്‍ വിരുന്നൊരുക്കാന്‍ നിനക്കായ് വിരുന്നൊരുക്കാന്‍ വിരുന്നൊരുക്കാന്‍ 2 സ്വാര്‍ത്ഥത പുകയും ഈ മരുഭൂമിയില്‍ കൈമുതല്‍ മുഴുവന്‍ ഞാന്‍ പങ്കുവയ്ക്കാം കൈവിരല്‍ തുമ്പൊന്നു നീട്ടി നീയെന്നുടെ കന്മഷമെല്ലാം അകറ്റുകില്ലേ ഇന്ന് അകറ്റുകില്ലേ |
Malayalam Christian Songs > എ >