എന്‍ ഹൃദയം നിനക്കു ഞാന്‍ കാഴ്ച വച്ചു താഴ്ച്ചയില്‍ എനിക്കു നീ കരുത്തു നല്കി പ്രാണനാഥനെനിക്കായ് കരുതി വച്ചു ഈ ലോകസമ്പത്തും സ്നേഹവുമെല്ലാം മിഥ്യയാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു (എന്‍..) 1 ദുഃഖങ്ങളില്‍ മനമുരുകുന്ന വേളകളില്‍ അരുമയോടെന്നെ നീ അണച്ചു നിര്‍ത്തി (2) കരയല്ലേ മകളേ തളരല്ലേ നീ സാന്ത്വനിപ്പിപ്പാനായ് ഞാനില്ലയോ (2) (എന്‍..) 2 കൈവിടില്ലാ നിന്നെ തള്ളീടില്ലാ എന്‍ പാണിയാല്‍ നിന്നെ ഞാന്‍ വഴി നടത്തും (2) നിനക്കായ് പറുദീസ ഞാന്‍ പണിയും വഴികാട്ടി നടത്തും നിന് പേര്‍ക്കായ് (2) (എന്‍..) |
Malayalam Christian Songs > എ >