എന്‍ ദേഹം ദേഹി ആത്മാവും നിന്നെ പ്രസ്താവിപ്പാന്‍ നിന്‍ സ്നേഹം എന്നില്‍ വാഴണം, നീ സ്തോത്ര പാത്രവാന്‍. 1 എന്‍ നാവും നെഞ്ചുകൂടെയും നിന്‍ സ്തോത്രം ചൊല്‍കിലും പോരാ എന്‍ ജീവന്‍ സര്‍വ്വവും നിന്‍ കീര്‍ത്തി ആകണം. 2 ആയുസ്സിന്‍ ഓരോ നന്മയ്ക്കും എന്‍ സ്വല്പ വേലയ്ക്കും, ഗമിപ്പിന്നാഗമിപ്പിന്നും സ്തോത്രം എല്ലാറ്റിന്നും. 3 ഞാന്‍ ക്ഷീണന്‍, അല്പന്‍, എങ്കിലും നിന്‍ സ്നേഹം ചൊല്ലണം നീയും നിന്‍ സ്നേഹമായതും എന്നില്‍ വിളങ്ങണം. 4 നിനക്കു ഞാന്‍ നല്‍കേണ്ടുന്ന മഹത്വം നല്‍കും ഞാന്‍, നിത്യത്തിന്‍ പുത്തന്‍ കീര്‍ത്തനം ഇങ്ങാരംഭിക്കും ഞാന്‍. 5 വിശുദ്ധി വിട്ടൊരിക്കലും ഇരിക്കയില്ല ഞാന്‍, നിന്നോടങ്ങൈക്യ ജീവിതം സദാ ചെയ്തീടും ഞാന്‍. |
Malayalam Christian Songs > എ >