എന്‍ ദൈവത്താല്‍ കഴിയാത്തത്.. ഏതുമില്ലാ തന്‍ നാമത്താല്‍ സാധ്യമേ.. എല്ലാമെല്ലാം (2) വല്ലഭന്‍ ചൊല്ലില്‍ എല്ലാമാകും ഇല്ലാ വേറില്ലാ നാമം വന്മതില്‍ പോലുള്ള ദുഃഖവും വന്‍കരത്താല്‍ നീങ്ങിടും നേരിന്‍റെ വഴിയില്‍ നടന്നാല്‍ നന്മകള്‍ ദിനവും നല്‍കുമേ വിശ്വസ്തന്‍ ഓ നീതിമാന്‍ സര്‍വ്വത്തിന്‍ നായകന്‍ ഓ.. 1 എന്‍ യേശുവിന്‍ നാമത്താല്‍.. മാറാത്തതായ് വന്‍ രോഗങ്ങള്‍ ഏത് ഉണ്ട്.. ഇല്ലായില്ലാ (2) വചനം നല്‍കിടും വിടുതല്‍ യാചന കേള്‍ക്കുന്നതാല്‍ വിജനമാം മരുഭൂമിയാത്രയില്‍ അജയ്യനായ് കൂടെ വരും വീഴാതെ താങ്ങിടും കരത്താല്‍ താഴാതെ ഉയര്‍ത്തിടും കരുത്താല്‍ വിശ്വസ്തന്‍ ഓ നീതിമാന്‍ സൈന്യത്തിന്‍ നായകന്‍ ഓ.. (എന്‍ ദൈവത്താല്‍..) |
Malayalam Christian Songs > എ >