എല്ലാം നന്മയ്ക്കായ് നല്‍കും നല്ല നാഥനേ നീയെന്നഭയം എന്നും രക്ഷാസങ്കേതം നീയില്ലെങ്കിലെന്‍റെ ജീവിതം ശൂന്യം നീയില്ലെങ്കിലെന്‍റെ ജീവിതം ധന്യം 1 എങ്ങനെയിന്ന് ഇനി നാളെയെന്താകും എന്താണിങ്ങനെ എനിക്കെന്തുകൊണ്ടിത് നിനവുകളെല്ലാം മുന്നമേയവന്‍ അറിഞ്ഞവനുള്ളില്‍ ധൈര്യമതേകി വഴി നടത്തി എത്ര അതിശയമായ് നന്ദിയുണ്ടെന്നും നാഥാ നിന്‍ കൃപ മതി (എല്ലാം..) 2 മുന്നില്‍ ചെങ്കടല്‍ പിന്നില്‍ ഫറവോന്‍ സൈന്യം എല്ലാം തകര്‍ന്നു ഇനി ജീവിതം വേണ്ട വിചാരങ്ങളെല്ലാം മുന്നമേയവന്‍ അറിഞ്ഞവനുള്ളില്‍ ആശകളേകി വഴി നടത്തി എത്ര അതിശയമായ് നന്ദിയുണ്ടെന്നും നാഥാ നിന്‍ കൃപ മതി (എല്ലാം..) 3 രോഗം മാറില്ല ലോകം വിധിയെഴുതി ശോകം നിറഞ്ഞു മനം ഭീതിയിലായി ആകുലങ്ങളെല്ലാം മുന്നമേയവന്‍ അറിഞ്ഞവനെന്നില്‍ വിടുതല്‍ നല്‍കി വഴിനടത്തി എത്ര അതിശയമായ് നന്ദിയുണ്ടെന്നും നാഥാ നിന്‍ കൃപ മതി (എല്ലാം..) |
Malayalam Christian Songs > എ >