എല്ലാം അങ്ങേ പുകഴ്ച്ചയ്ക്കുമായ് തീര്‍ന്നിടണമേ പ്രിയനെ തിരുനാമമുയര്‍ന്നിടട്ടെ എല്ലാം അങ്ങേ മഹത്വത്തിനായ് 1 സ്നേത്തിലൂടെയെല്ലാം കാണുവാന്‍ സ്നേഹത്തില്‍ തന്നെയെല്ലാം ചെയ്യുവാന്‍ എന്നില്‍ നിന് സ്വഭാവം പകരണമേ ദിവ്യ തേജസ്സാല്‍ എന്നെ നിറയ്ക്കണമേ.. (എല്ലാം..) 2 ആത്മാവില്‍ ശക്തിയോടെ ജീവിപ്പാന്‍ ആത്മ നല്‍വരങ്ങള്‍ നിത്യവും പ്രകാശിപ്പാന് ആത്മ ദായകാ നിരന്തരമായ് എന്നില്‍ ആത്മ ദാനങ്ങള്‍ പകരണമേ.. (എല്ലാം..) 3 നിന്റെ പേരില്‍ ഞങ്ങള്‍ ചെയ്യും വേലകള്‍ തിരുനാമവും ധരിച്ചു ചെയ്യും ക്രിയകള്‍ ഭൂവില്‍ ഞങ്ങള്‍ക്കല്ല വാനവനെ അങ്ങേ വാഴ്വിനായ് മാത്രം തീരണമേ.. (എല്ലാം..) 4 വക്രത നിറഞ്ഞ പാപ ലോകത്തില്‍ നീ വിളിച്ചു വേര്‍തിരിച്ച നിന് ജനം നിന്റെ പൊന്നുനാമ മഹത്വത്തിനായ് ദിനം ശോഭിപ്പാന്‍ കൃപ നല്കണമേ.. (എല്ലാം..) |
Malayalam Christian Songs > എ >