ഏറ്റവും വിശേഷ പ്രീയന്‍ എന്‍ യേശുവേ; മാതാവെക്കാള്‍ ഏറെ പ്രീയന്‍ എന്‍ യേശുവേ വേറെല്ലാരും നീങ്ങിപ്പോകും സ്നേഹിച്ചാലും മാറിപ്പോകും നിന്‍റെ സ്നേഹം നിത്യം ആകും എന്‍ യേശുവേ 1 നീയെന്‍ പാപ വ്യാധി നീക്കും എന്‍ യേശുവേ കൈവിടാതെ ആദരിക്കും എന്‍ യേശുവേ ഇന്നും എന്നും എന്നെ കാക്കും നിന്‍രക്ഷാ സന്തോഷം നല്‍കും ആപത്തില്‍ ആശ്വാസം ആകും എന്‍ യേശുവേ; 2 ധ്യാനിച്ചീടും സര്‍വകാലം എന്‍ യേശുവേ; സ്നേഹിച്ചീടും ഞാന്‍ ചത്താലും എന്‍ യേശുവേ ഏതു നാശങ്ങള്‍ വന്നാലും വേണ്ട ഭീതി ലേശം പോലും നിന്‍റെ സ്നേഹമാം മാ വിശാലം എന്‍ യേശുവേ 3 എന്നും ഞാന്‍ കൊണ്ടാടി പാടും എന്‍ യേശുവേ; ക്ഷീണിച്ചാലും കൈ തന്നീടും എന്‍ യേശുവേ ബന്ധുവായി നീ നിന്നീടും ആഗ്രഹങ്ങളെ നല്‍കീടും സ്വര്‍ഗ്ഗനാട്ടില്‍ കൈക്കൊണ്ടീടും എന്‍ യേശുവേ |
Malayalam Christian Songs > ഏ >