Malayalam Christian Songs‎ > ‎‎ > ‎

ഏഴു വിളക്കിന്‍ നടുവില്‍

ഏഴു വിളക്കിന്‍ നടുവില്‍ 
ശോഭ പൂര്‍ണ്ണനായ് 
മാറത്തു പൊന്‍ കച്ചയണിഞ്ഞും
കാണുന്നേശുവെ

ആദ്യനും അന്ത്യനും നീ മാത്രമേശുവേ
സ്തുതികള്‍ക്കും പുകഴ്‌ചയ്‌ക്കും 
യോഗ്യന്‍ യേശുവെ
ഹാലേലുയ്യാ.. ഹാലേലുയ്യാ..
                   1
നിന്‍റെ രൂപവും ഭാവവും
എന്നിലാകട്ടെ 
നിന്‍റെ ആത്മശക്തിയും
എന്നില്‍ കവിഞ്ഞിടട്ടെ (ആദ്യനും..)
                   2
എന്‍റെ ഇഷ്ടങ്ങള്‍ ഒന്നുമേ 
വേണ്ടെന്‍ യേശുവെ 
നിന്‍റെ ഹിതത്തില്‍ നിറവില്‍ 
ഞാന്‍ പ്രശോഭിക്കട്ടെ (ആദ്യനും..) 

Comments